ന്യൂഡല്‍ഹി : രാജ്യത്തെ ടൂറിസം രംഗത്തെ വികസനവും വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്നതും ലാക്കാക്കി ഇന്ത്യ സൗത്ത് കൊറിയന്‍ രാഷ്ട്രങ്ങള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നു. സൗത്ത് കൊറിയന്‍ രാഷ്ട്രങ്ങള്‍ക്ക് വിസ അനുവദിക്കുന്ന വിവരം ആഭ്യന്തര മന്ത്രാലയമാണ് പുറത്ത് വിട്ടത്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് സൗത്ത് കൊറിയയില്‍ നിന്നാണ്. കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തില്‍ 2 ലക്ഷത്തോളം സന്ദര്‍ശക വിസ സൗത്ത് കൊറിയക്ക് നല്‍കുന്നുണ്ട്. ഈ വിസയില്‍ എത്തുന്നവരില്‍ 80 ശതമാനവും സൗത്ത് കൊറിയന്‍ രാഷ്ട്രങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികളാണ്. ഒരു ദിവസം 600 ല്‍ പരം സൗത്ത് കൊറിയന്‍ ദേശവാസികള്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments