പാരീസ്: വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സ് അഭിമുഖീകരിക്കുന്ന് പ്രക്ഷോഭം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. രാജ്യത്ത്് നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തലസ്ഥാന നഗരിയായ പാരിസില്‍ 8,000ത്തോളം പ്രതിഷേധക്കാര്‍ ഒത്തുകൂടിയതടക്കം ഇന്നലെ തെരുവിലിറങ്ങിയത് 31,000ത്തോളം മഞ്ഞക്കുപ്പായക്കാര്‍. ഇതില്‍ 700ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകമുള്‍പ്പെടെ പോലീസിന് പ്രയോഗിക്കേണ്ടി വന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ഉള്‍പ്പെടെ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്. പാവങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂടനയം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. നവംബര്‍ 17നാണ് പ്രക്ഷോഭം ആരംഭിച്ചത്. ഇന്ധനവില വര്‍ധനവിനെതിരെ ആരംഭിച്ച് പ്രക്ഷോഭം പിന്നീട് മാക്രോണിന്റെ ഭരണ നയങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു.
Latest pictures of clashes between police and "yellow vest" anti-government protesters in Paris https://t.co/Jp72QEzTFo pic.twitter.com/hFnuvyKJ2k
— BBC News (World) (@BBCWorld) December 8, 2018
അതേസമയം പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ ഈഫല്‍ ടവറും മ്യൂസിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ ധാരാളം മെട്രോ സ്റ്റേഷനുകളുടേയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. അതേസമയം ഫുട്ബോള്‍ മത്സരങ്ങളും സംഗീത മേളകളുമുള്‍പ്പെടെയുള്ള പൊതുപരിപാടികളും റദ്ദു ചെയ്തു.
Post Your Comments