കവിതാ മോഷണ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപാ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. ദീപാ നിശാന്തിനെ കുറ്റപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മ്മികത എന്നൊന്നുണ്ടെന്നും വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നെന്നുമാണ് മിഥുന്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് മിഥുന്‍ പ്രതികരിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ധാര്‍മ്മികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് .. വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു.. നിങ്ങള്‍ ഒരിക്കല്‍ എങ്കിലും സംസ്ഥാന കലോത്സവത്തില്‍ / സര്‍വകലാശാലാ സോണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കില്‍ ഈ അവസരത്തില്‍ വിധി കര്‍ത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു.. Just stating a fact.., that’s all..-
https://www.facebook.com/MidhunManuelThomas/posts/543266999475101?__xts__%5B0%5D=68.ARCFe5mBDBrF5g3nUCzGModsHpqUnuXsbxMpFTmbXmMRHChUskhYHprdhxBwj01VbVls4t82KPcGDpz7SW7ZnRCTn57bTddKl34d78TkKd5GfUi17PmjoH7IvLRdjj3iZg-LG-38mZtVNpRIAGEd6FGrv_krQQ-jZjfVriuaJ-LA57EpAbP_4WxxNjKqrp-0DuXR7JN7glTFPloWhxB3V7uZ3PoGQcUUeB5M35h0pV8ClaJ-PemgIA3UOou_Fe2PMGKBjZtcp_BWPxILRrKN5b50t1-efFMzua6t4Wsbx5zd-LAHtkHtsoDWaK875GTJB7d03xWEfj3WdZPaS7IOe5g&__tn__=-R
Post Your Comments