ഇടുക്കി: ശബരിമല വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്നും അവര്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ് ശബരിമലയില്‍ നിരോധനാജ്ഞ നീട്ടിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വനിതാ മതില്‍ എന്നും ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു. കോണ്‍ഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Post Your Comments