പുതുതലമുറ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനു അടിപ്പെട്ടിരിക്കുകയാണ്. കപ്പയും ചോറും ചപ്പാത്തിയുമൊക്കെ രുചിയോടെ കഴിച്ചിരുന്നവര്‍ ഇപ്പോള്‍ ബര്‍ഗറും പിസയും ഫ്രഞ്ച് ഫ്രൈസും മയൊണൈസുമൊക്കെയായി ഒരുങ്ങിയിരിക്കുകയാണ്. മുതിര്‍ന്നവരെയും കുട്ടികളെയും രുചിയുടെ കാര്യത്തില്‍ ഒരേപോലെ ആകര്‍ഷിക്കുന്നു എന്നുള്ളതാണ് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെ പ്രചാരത്തിലാക്കുന്നത്. എന്നാല്‍ ഈ ജങ്ക് ഫുഡ് പ്രേമികള്‍ അല്‍പം കരുതേണ്ടതുണ്ട് എന്നുതന്നെയാണ് എപ്പോഴും വിദഗ്ധരായ ഡയറ്റീഷ്യന്മാര്‍ പറയുന്നത്.
ഫാസ്റ്റ് ഫുഡില്‍ പ്രിയം ഏറെയാണ് ഫ്രഞ്ച് ഫ്രൈസിന്. രുചിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്യ്ക്കും ഉണ്ടാകില്ല എന്ന് മാത്രമല്ല വിലക്കുറവ് കൂടി ഈ ഉരുളക്കിഴങ്ങു വീരനെ ജനപ്രിയമാക്കിയിട്ടുണ്ട്. എന്നാല്‍ നന്നായി മൊരിഞ്ഞിരിക്കുന്ന ഫ്രഞ്ച് ഫ്രൈസില്‍ അപകടം ഒളിഞ്ഞിരുപ്പുണ്ട്. മയൊണൈസും സോസും കൂട്ടി രുചിയോടെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാനായി ഉരുളക്കിഴങ്ങിനെ എണ്ണയില്‍ ‘ഡീപ് ഫ്രൈ’ ചെയ്തെടുക്കുന്നതാണ് പതിവ്.
എന്നാല്‍ ഇത്തരത്തില്‍ ‘ഡീപ് ഫ്രൈ’ ചെയ്തെടുക്കുന്ന എന്ത് ആഹാരവസ്തു ആയാലും കഴിക്കുന്നതില്‍ നിയന്ത്രണം വയ്ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരേസമയം വയറും ശരീരവും നോക്കാതെ കഴിയുന്നത്ര ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നതി പകരം ആകെ ആറ് മുതല്‍ പത്ത് പീസ് വരെയേ ഇത് ഒരേസമയം കഴിക്കാവൂ എന്നാണ് ഹാര്‍വാര്‍ഡ് പ്രൊഫസറായ ടി എച്ച് ചാന്‍ പറയുന്നത്.
മാത്രമല്ല ഈ ആറ് പീസ് ഫ്രഞ്ച് ഫ്രൈസിനോടൊപ്പം ഒരു സലാഡും ഉണ്ടെങ്കില്‍ അത് ഒരു ഹെല്‍ത്തി ഡയറ്റായി കണക്കാക്കാമെന്ന് പ്രൊഫസര്‍ പറയുന്നു. അല്ലാതെ രുചി നോക്കി.. വില നോക്കി കൂടുതല്‍ ഫ്രഞ്ച് ഫ്രൈസ് നാം കഴിക്കുമ്പോള്‍ അത് തീര്‍ത്തും അനാരോഗ്യകരമായ ഒരു ഡയറ്റാകുമെന്നും അദ്ദേഹം പറയുന്നു.
Post Your Comments