വാഷിങ്ടണ്‍: കെഎഫ്‌സിയുടെയും ഫ്രഞ്ച് ഫ്രൈസിന്റെയും കാലമാണല്ലോ. കൊച്ചു കുട്ടികള്‍ വരെ ഫ്രഞ്ച് ഫ്രൈസ് പ്രിയരാണ്. എന്നാല്‍ ഇത് കഴിക്കുന്നവര്‍ ഇനിയെങ്കിലും അറിയണം നിങ്ങള്‍ മരണത്തിലേക്കാണ് പോകുന്നതെന്ന്. ഫ്രഞ്ച് ഫ്രൈസ് മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
കാര്‍ബോ ഹൈഡ്രേറ്റുകള്‍ ചേര്‍ത്ത് പൊരിച്ച ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റിന് പുറമേ ശുദ്ധീകരിച്ച കൊഴുപ്പും ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന് അടിമയാക്കുതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥിരമായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ ഭാരം കുറയുന്നതിനൊപ്പം ജീവന് ഭീഷണിയും ഉണ്ടാകും.
നോര്‍ത്ത് അമേരിക്കയിലെ 4,400 പേരുടെ ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് പഠനം നടത്തി. 45നും 79 നും ഇടയില്‍ പ്രായമുള്ളവരുടെ ഭക്ഷ്യശീലങ്ങളാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. വീട്ടില്‍ നിന്നോ റസ്റ്റോറന്റുകളില്‍ നിന്നോ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments