ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള രാജ്യത്തെ വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത. യുവതലമുറ കഴിവുകളെ ഏകാധിപത്യത്തിനു അടിയറവ് വയ്‌ക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ‘ഇന്‍കോണ്‍വെര്‍സേഷന്‍ വിത്ത്’ ല്‍ അദ്ദേഹം പറഞ്ഞു.
സാഹിത്യത്തിലും കലാസൃഷ്ടിയിലും ഇടപെടലുകളും ഭീഷണികളും ശക്തമായിരിക്കുകയാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള അത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തയ്യാറാക്കിയ തിരക്കഥകളെ ഷൂട്ടിംഗ് വേളകളില്‍ ഉപേക്ഷിക്കേണ്ടിവരാറുണ്ട്. തിരക്കഥകളേക്കാള്‍ മനോഹരമായ ദൃശ്യങ്ങള്‍ യാദൃശ്ചികമായി ചിത്രീകരിക്കാന്‍ കഴിയുമെന്നും അത്തരം ദൃശ്യങ്ങളിലാണ് സിനിമയുടെ സ്വാഭാവികത നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എം കമലും പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments