പാലക്കാട്: 230 ലൈസന്‍സുകള്‍ റദ്ദു ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ചും ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള കര്‍ശന നടപടിയുടെ ഭാഗമായാണ് ഇത്. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളുമായാണ് വകുപ്പ് നീങ്ങിയത്. കഴിഞ്ഞ മാസമാണ് 230 ലൈസന്‍സുകള്‍ റദ്ദാക്കിയത്. ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചത് കാരണമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നടപടികള്‍. പകല്‍ സമയങ്ങളില്‍ നഗരവും രാത്രിയില്‍ ദേശീയപാതകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തും. ആളുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ ഡ്രൈവറുടെ ലൈസന്‍സും റദ്ദ് ചെയ്ത കൂട്ടത്തിലുണ്ട്. ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുമ്പോള്‍ ആദ്യതവണ പിടിയിലായാല്‍ വാഹന നമ്പര്‍ രേഖപ്പെടുത്തും. രണ്ടാംതവണയും പിടിയിലായാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനാണു നീക്കം. മദ്യപിച്ചു വാഹനമോടിച്ചവരെ പിടികൂടിയാല്‍ ആദ്യ തവണ തന്നെ ചുരുങ്ങിയത് ആറുമാസത്തേക്ക് ലൈസന്‍സ് റദ്ദു ചെയ്യും. കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് ഇതില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments