കോട്ടയം: ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വഭാവികമായി 17 പേര്‍ മരിച്ചു. ചൂട്ടുവേലിക്ക് സമീപം രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതാണ് ഇതില്‍ അവസാനത്തേത്. 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 5 പേരുടെ മൃതദേഹം കണ്ടെത്തി. 2 പേര്‍ തൂങ്ങിമരിച്ച നിലയിലും ഒരാള്‍ ട്രെയിന്‍ തട്ടിയും മറ്റൊരാള്‍ കാറില്‍ മരിച്ച നിലയിലുമാണ് കണ്ടത്. വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്കിടെ 2 പേര്‍ വെള്ളത്തില്‍ വീണ് മരിച്ചു. കോട്ടയത്ത് കൊപ്രത്തും പൂവത്തുംമൂട്ടിലും 2 പേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും ഈ ആഴ്ചയാണ്. പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാതയ്ക്ക് അരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അഞ്ജാതനായ ഒരാളെ മരിച്ച നിലയില്‍ കണ്ടിരുന്നു. കുമ്മനത്ത് മീനച്ചിലാറിന് സമീപത്തെ പാലത്തിന്റെ അടിയില്‍ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍പരിധിയില്‍ 3 പേരാണ് ഈ ആഴ്ച അസ്വഭാവികമായി മരിച്ചത്. പാലായിലും 3 പേര്‍ അസ്വഭാവികമായി മരിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments