പള്ളിക്കര: നെല്ലിക്ക പറിക്കാന്‍ മരത്തില്‍ കയറിയ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം. മരത്തിന്റെ ചില്ലൊടിഞ്ഞ് കിണറില്‍ വീണാണ് പള്ളിക്കര മുക്കൂടിലെ ചന്ദ്രന്റെ മകന്‍ അഭിജിത് (12) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. നെല്ലിമരത്തിന്റെ ചില്ല പൊട്ടുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
Post Your Comments