തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നടവരവിനെയും ബാധിച്ചു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് മണ്ഡലകാലത്ത് ഏറെയും ഭക്തരെത്തുന്നത്. എന്നാൽ ഇത്തവണ ശബരിമല സീസണിന്റെ ആദ്യഘട്ടമായ നവംബറിലെ അവസാന രണ്ടാഴ്ചയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ പതിനായിരത്തോളം ഭക്തരുടെ കുറവുണ്ടായെന്നാണ് ഏകദേശ കണക്ക്.
ഈ കുറവാണ് ക്ഷേത്രത്തിലെ വഴിപാട്, കാണിക്ക ഇനങ്ങളിലുള്ള അധിക വരുമാനത്തെ ബാധിച്ചത്..പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന അന്യ സംസ്ഥാന ഭക്തരില്‍ ഭൂരിഭാഗവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളോ പൂജകളോ മുന്‍കൂര്‍ ബുക്ക് ചെയ്തും കാണിക്ക സമര്‍പ്പിച്ചുമാണ് തിരികെ പോകുക.
ട്രെയിനുകളിലും ബസുകളിലും ഗ്രൂപ്പുകളായെത്തുന്ന ഭക്തരുടെ വരവ് കുറഞ്ഞത്. കൂടാതെ ക്ഷേത്ര പരിസരത്തെ ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ബിസിനസിനെയും ഇത് ബാധിച്ചിട്ടുണ്ട്.
Post Your Comments