കൊച്ചി: പറക്കാനാരംഭിച്ച വിമാനത്തിന്റെ വാതില്‍ യാത്രക്കാരന്‍ തുറന്നു. ഒഴിവായത് വൻദുരന്തം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം. സംഭവത്തിൽ ഹുബ്ബള്ളിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഇന്നലെ റദ്ദാക്കി.
ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് പെട്ടെന്നു വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. ടാക്‌സിബേയില്‍നിന്ന് റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാംവിധം മിന്നിയതുമൂലം എന്തോ അത്യാഹിതം ഉണ്ടാകുകയാണെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്ന് കരുതുന്നു.
61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി.
എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ വിമാനത്തിൽനിന്ന് വാതില്‍ അടർന്ന് മാറും അതിനാൽ അത് ശരിയാക്കിയാൽ മാത്രമേ വീണ്ടും യാത്ര സാധ്യമാകൂ. തുറന്നയുടന്‍ പൈലറ്റ് വിമാനം പാര്‍ക്കിങ് ബേയിലേക്കു തിരികെ കൊണ്ടുവന്നു. സംഭവം സംബന്ധിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments