തിരുവനന്തപുരം: സംസ്ഥാനത്ത് 3.28 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. കുടിയേറ്റത്തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 55,430 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് ജില്ലാടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. തോട്ടം തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 28642 പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നല്‍കിയെന്നും അനില്‍ അക്കരെയുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.
Post Your Comments