
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനിടെ സന്നിധാനത്ത് അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ ഡിവൈഎഫ്‌ഐ സംഘമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എല്ലാ കാര്യങ്ങളും പിന്നീട് വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംഘമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ഭക്തയെ ആക്രമിക്കുന്ന സമയത്ത് വീഡിയൊവില്‍ അവളെ കൊല്ലടാ എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാം.
എന്നാൽ ഇത് ആരാണെന്ന് എന്ത് കൊണ്ടാണ് പോലിസ് പരിശോധിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തയെ അക്രമിച്ചെന്ന കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂരിനെ ഭക്തയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ ഏതിലെങ്കിലെങ്കിലും കാണാന്‍ കഴിയുന്നുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. . വത്സന്‍ തില്ലങ്കേരിയെ പോലുള്ള നേതാക്കള്‍ ഇടപെട്ടത് കൊണ്ടാണ് അവിടെ അക്രമം നടക്കാതിരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനു വേണ്ടിയാണോ വനിതാ മതിലെന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വനിത മതില്‍ ശബരിമല യുവതി പ്രവേശനത്തിന് വേണ്ടിയല്ല എന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ഇക്കാര്യത്തിലെന്താണ് മുഖ്യമന്ത്രി വിശദീകരണം നല്‍കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. നേരത്തെ യുവതികളെ ശബരിമലയിൽ കയറ്റാൻ മുൻകൈ എടുത്തതാണ് സർക്കാർ എന്നും സുരേന്ദ്രൻ ആരോപിച്ചു
Post Your Comments