Latest NewsIndia

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയെ ചോദ്യം ചെയ്യും

2015 ഡിസംബര്‍ അഞ്ചിനാണ് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയവേ മരണം അടയുന്നത്.

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി തോഴി ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ കമ്മീഷൻ. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ജയലളിതയുടെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്നത്. 2015 ഡിസംബര്‍ അഞ്ചിനാണ് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയവേ മരണം അടയുന്നത്.

ഇതില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിലാണ് അന്വേഷണ കമ്മീഷനെ നിയമിക്കുന്നത്. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ അന്വേഷണക്കമ്മീഷന്‍ ഇത് ആദ്യമായാണ് ചോദ്യം ചെയ്യാന്‍ പോകുന്നത്. ശശികലയെ ചോദ്യം ചെയ്യുന്നതിനായി തമിഴ്‌നാട് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിരഞ്ജന്‍ മാര്‍ഡിക്ക് ഇവർ കത്തുനല്‍കി.

ഇതുകൂടാതെ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍, ഉപ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പി ദുരൈ, എഐഎഡിഎംകെ നേതാവ് സി. പൊന്ന്യന്‍ എന്നിവരേയും അന്വഷണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കാണുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button