Latest NewsIndia

കടബാധ്യത ; മൂന്നംഗ കുടുംബം തൂങ്ങിമരിച്ചു

ഹെെദരാബാദ്:  കടബാധ്യത ഏറിയതിനെ തുടര്‍ന്ന് ഒരു കൂടുംബത്തിലെ കുട്ടിയടക്കമുളള 3 പേര്‍ ആത്മഹത്യ ചെയ്തു. തിരുപ്പതിയിലെ ബിടിആര്‍ കോളനിയില്‍ താമസിക്കുന്ന പൊന്നാത്തോട്ട പുരുഷോത്തമം (37), ഭാര്യ പി പത്മാവതി(32), മകന്‍ പി മനോജ് (11) എന്നിവരാണ് കടബാധ്യതയെത്തുടര്‍ന്ന് തൂങ്ങി മരിച്ചത്.മരിച്ച ദമ്പതികളുടെ മകള്‍ തൂങ്ങിമരിക്കാനുളള ശ്രമത്തിനിടെ കുരുക്കഴി‍ഞ്ഞ് രക്ഷപ്പെട്ടു.

അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ആത്മഹത്യ വിവരം അന്വേഷിക്കുന്നതിനായി സ്ഥലത്തെത്തിയത്. പ്രഥമിക അന്വേഷണത്തില്‍ കടം ബാധ്യത ഏറിയതിനാലാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് പോലീസിന് വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍.

ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശികളായ കുടുംബം തിരുപ്പതിയിലേക്ക് താമസം മാറ്റുകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം നടത്തുന്ന ക്ഷേത്ര പാചകപ്പുരയിലെ കരാര്‍ ജീവനക്കാരനായിരുന്നു പുരുഷോത്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button