ആരോഗകരമായ സെക്സിന് നിരവധി ഗുണങ്ങളുണ്ട്. ശാരീരിക മാനസിക ആരോഗ്യം സന്തോഷകരമായ സെക്സ് മെച്ചപ്പെടുത്തും. സെക്സ് നല്ലൊരു എയ്റോബിക് വ്യായാമമാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗത്തിനും സെക്സ് മികച്ചതാണ്. ലൈംഗികശേഷിയുള്ളവരില് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ സാധ്യത കുറവാണ്.
പൊണ്ണത്തടി നിയന്ത്രിക്കാനും സെക്സിലൂടെ സാധിക്കും. കാരണം ലൈംഗികബന്ധത്തില്‍ ഏകദേശം 200 കലോറി കത്തിത്തീരുന്നു.
രതിമൂര്‍ച്ഛാവേളയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ മൈഗ്രേന്, ആര്‍ത്രൈറ്റിസ് കൊണ്ടുള്ള വേദന, നടുവേദന എന്നിവ കുറയ്ക്കും. ലൈംഗികമായി ഊര്ജ്ജസ്വലര്ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, ഇവര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും വിരളമാണ്. ഇത്തരക്കാര്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.
ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള സാധ്യതയും കുറവാണ്.
Post Your Comments