ജക്കാര്‍ത്ത: ജിയോഫോണിനെ കടത്തിവെട്ടി ഗൂഗിൾ. എകദേശം 500 രൂപ വിലയുള്ള( 7 ഡോളര്‍) വിസ് ഫോണ്‍ എന്ന 4G ഫീച്ചർ ഫോൺ ഗൂഗിൾ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു. ഗൂഗിള്‍ ഫോര്‍ ഇന്‍ഡോനേഷ്യ എന്ന പദ്ധതി പ്രകാരമാണ് ഈ ഫോൺ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡിനു പകരം കെയ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തനം. ഫയര്‍ഫോക്സ് വിഭാഗത്തിൽപ്പെടുന്ന ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ കെയിൽ ഓഎസിൽ ഗൂഗിള്‍ ആപ്പ് സ്യൂട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏത് 4ജി നെറ്റ്വർക്കും ഇതില്‍ ഉപയോഗിക്കാം എന്നത് വിസ് ഫോണിനെ ജിയോഫോണിൽ നിന്നും വ്യത്യസ്തനാക്കുന്നു. വളരെ ചെറിയ ബാറ്ററി ചാര്‍ജില്‍ ഈ ഫോൺ പ്രവർത്തിക്കാനാകുമെന്നു കമ്പനി അവകാശപ്പെടുന്നു. ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ് മുതലായവ ഉപയോഗിക്കാനാവും. ഇന്‍ഡോനേഷ്യയില്‍ വെന്‍ഡിങ് മെഷീനുകള്‍ വഴി ഈ ഫോണ്‍ ലഭിക്കും. അതേസമയം ഇന്ത്യയില്‍ വിസ് ഫോണ്‍ അവതരിപ്പിക്കാന്‍ ഗൂഗിളിന് പദ്ധതിയുണ്ടോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല.
Post Your Comments