അഹമ്മദാബാദ്: മൂന്ന് വര്‍ഷത്തോളമുളള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അനുവാദമില്ലാതെ ഭാര്യക്ക് കെെമാറിയതിന് ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്കിന് അഹമ്മദാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിഴയിട്ടു. ദിനേശ് പംനാനി എന്ന ബാങ്കിന്‍റെ ഇടപാടുകാരന്‍ നല്‍കിയ പരാതിയിലാണ് 10,000 രൂപ ബാങ്ക് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.
ഭാര്യയുമായി വിവാഹമോചനം തേടിയിരിക്കുന്നതിനാല്‍ അനുവാദമില്ലാതെ ബാങ്ക് നല്‍കിയ വിവരങ്ങള്‍ ഈ കേസില്‍ തെളിവായി ഭാര്യ വിനിയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഉപഭോക്താവിന്‍റെ ഏജന്‍റ് എന്ന നിലയില്‍ ബാങ്കിന്‍റെ സേവനം കൂടുതല്‍ തൃപ്തികരമാക്കുന്നതിനാണ് വിവരങ്ങള്‍ നല്‍കിയതെന്നും വിവരം കെെമാറലിലൂടെ പരാതിക്കാരന്‍റെ അക്കൗണ്ടിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ബാങ്കിന്‍റെ ഭാഗത്ത് നിന്ന് വാദമുയര്‍ന്നു.
ഇരു കക്ഷികളുടേയും വാദത്തിനൊടുവില്‍ അനുവാദമില്ലാതെ അക്കൗണ്ട് വിവരങ്ങള്‍ കെെമാറിയത് തെറ്റാണെന്ന് കോടതി കണ്ടെത്തുകയും 10,000 രൂപ ബാങ്കിന് പിഴ ഈടാക്കുകയായിരുന്നു. ഭാര്യക്ക് വിവരങ്ങള്‍ കെെമാറിയതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയെന്നുളള സന്ദേശത്തെ തുടര്‍ന്ന് ദിനേശ് ബാങ്കിനെ സമീപിച്ചതോടേയാണ് ഭാര്യക്ക് അക്കൗണ്ട് വിവരം കെെമാറിയ വിവരം ബാങ്കിന്‍റെ ഇടപാടുകാരനായ ദിനേശ് അറിയുന്നത്.
Post Your Comments