നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായി ജീവിക്കുകയും ചെയ്താല്‍ സന്തോഷത്തോടെ ഇരിക്കാമെന്നാണ് പൊതുവെയുള്ള വയ്പ്പ്. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാല ദേഷ്യം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന 6 തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
1, എരിവും പുളിവുമുള്ള ഭക്ഷണം- സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷമം കഴിച്ചാല്‍ ദേഷ്യം കൂടുമത്രെ. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.
2, കൊഴുപ്പേറിയ ഭക്ഷണം- വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതുവഴി ഏറിയ അളവിലുള്ള കൊഴുപ്പ് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് കുറയുന്നതുമൂലം പെട്ടെന്ന് ദേഷ്യം വരും.
3, കോഫി- ചായയോ കോഫിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകുകയും ദേഷ്യം വരുകയും ചെയ്യും. അതുകൊണ്ടുതന്നെ ഉറങ്ങാന്‍ പോകുന്നതിന് മൂന്നു മണിക്കൂര്‍ മുമ്ബ് മാത്രമെ കോഫി കുടിക്കാവൂ.
4, ബേക്കറി ഭക്ഷണം- കുക്കീസ്, ചിപ്സ്, മിക്സ്ചര്‍ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഇത് ഒരാളുടെ മൂഡ് പെട്ടെന്ന് മാറ്റുകയും ദേഷ്യം വരുത്തുകയും ചെയ്യും.
5, ച്യൂയിങ്ഗവും മിഠായിയും- ച്യൂയിങ്ഗവും മിഠായിയും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് മനസിനെ അസ്വസ്ഥമാക്കുകയും, ദേഷ്യം ഉണ്ടാക്കുകുയം ചെയ്യുന്നു.
6, മദ്യം- മദ്യപിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ സ്വതന്ത്രമാക്കുന്ന പ്രക്രിയയ്ക്ക് വേഗമേറുകയും ചെയ്യും. ഇത് മാനസികസമ്മര്‍ദ്ദവും ദേഷ്യവും വര്‍ദ്ധിപ്പിക്കും. മദ്യപിക്കുന്നത് നാഡീവ്യവസ്ഥയെ ബാധിക്കുകയും
Post Your Comments