ദുബായ്: 70 ലക്ഷം കാഴ്ച പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് ലോകത്തെ വലിയ ഓഡിയോ ലൈബ്രറിക്ക് ദുബായില്‍ തുടക്കം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറബ് ഓഡിയോ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രചന നിര്‍വഹിച്ച 87 കവിതകളുടെ സമാഹാരമാണ് ചടങ്ങളില്‍ ആദ്യമായി ഓഡിയോ ലൈബ്രറിയിലേക്ക് അപ്ലോഡ് ചെയ്തത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുള്ള ആദരവായിട്ടാണ് കവിതകള്‍.
ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയാണ് പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്.ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബസ്തി എന്നിവര്‍ ചടങ്ങളില്‍ പങ്കെടുത്തു.
Post Your Comments