ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സ്‌ആപ്പ്. രാത്രികാലങ്ങളിലെ വാട്‌സ്‌ആപ്പ് ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഡാര്‍ക്ക് മോഡ് ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഉടൻ എത്തുമെന്നാണ് വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ഒഎല്‍ഇഡി ഡിസ്പ്ലേകളിലായിരിക്കും ഇത് കൂടുതൽ ആകർഷകമാകുയെന്നും മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഒഎല്‍ഇഡി പാനലിനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ബ്ലാക്ക് മോഡ് ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കാൻ സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. തെളിച്ചം കൂടുതലുള്ള നിറങ്ങള്‍ ഫോണ്‍ ബാറ്ററി ചാർജ് വേഗം തീരാൻ കാരണമാകുന്നു. അതിനാൽ വാട്സാപ്പിലെത്തുന്ന ഡാര്‍ക്ക് മോഡ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ബാറ്ററി ശേഷി മെച്ചപ്പെടുത്തുകയും ചെയ്യും
Post Your Comments