Latest NewsKerala

ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകി: എസ്പിക്കെതിരെ നടപടിയുണ്ടായേക്കും

എസ്പിയുടെ ഭാഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഐജി ഡിജിപിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ എസ്പിക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എസ്പി സുദര്‍ശനെതിരെയാണ് നടപടിയുണ്ടകുക. എസ്പിക്കെതിരെ നടപടിയെടുക്കാന്‍ ഐജി വിജയ് സാക്കറെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 16-ന് ശബരിമലയിലെത്തിയ ശശികലയെ മരത്തൂട്ടത്ത് വച്ച് അറസ്റ്റ് ചെയ്യാന്‍ വൈകിയതിന്റെ പേരിലാണ് നടപടി.

അതേസമയം എസ്പിയുടെ ഭാഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഐജി ഡിജിപിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി എസ്പിയോട് വിശദീകരണം ചോദിച്ചേക്കും.

മരക്കൂട്ടത്ത് എത്തിയ തന്നെ തടഞ്ഞതില്‍ പ്രധിഷേധിച്ച് റോഡില്‍ കുത്തിയിരുന്നപ്പോള്‍ അറസ്റ്റ് നടപടികള്‍ വൈകിപ്പിച്ചു എന്നാണ് എസ്പിക്കെതിരായ ആരോപണം. എന്നാല്‍ പമ്പ അല്ലെങ്കില്‍ നിലയ്ക്കല്‍ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശശികലയെ അറസ്റ്റ് ചെയ്യേണ്ടതെന്നാണ് എസ്പി നിലപാടെടുത്തു. തര്‍ക്കം തുടര്‍ന്നതോടെ പുലര്‍ച്ചെ രണ്ടുവരെ അറസ്റ്റ് നീണ്ടു. അതേസമയം ഇതേ അഭിപ്രായമാണ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ളത്.

അതേസമയം ഈ സാഹചര്യത്തില്‍ ശശികലയെ അറസ്റ്റ് ചെയ്യാന്‍ ശക്തമായി മുന്നോട്ടുവന്ന പത്ത് വനിതാ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കണമെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button