തിരുവനന്തപുരം: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് സ്ത്രീകളെ തടഞ്ഞ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. കെ.സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തുവരുന്നത് വര്‍ധിത വീര്യത്തോടെയായിരിക്കുമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
സര്‍ക്കാര്‍ സുരേന്ദ്രനെതിരെ ചുമത്തിയ കേസുകളില്‍ തുടര്‍ നിയമ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. സുരേന്ദ്രനെതിരേ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സര്‍ക്കാര്‍ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു.
Post Your Comments