Latest NewsKerala

കെ.എസ്.ഇ.ബി പണമടയ്ക്കൽ സമയപരിധി ചുരുക്കുന്നു

തിരുവനന്തപുരം: കെ.എസ്.ഇ.ബി പണമടയ്ക്കൽ സമയപരിധി ചുരുക്കുന്നു. വൈ​ദ്യു​തി ബി​ല്‍ ഓ​ണ്‍​ലൈ​നിലേക്ക് പൂർണമായും മാറ്റാനുള്ള പുതിയ നീക്കമാണിത്. ഇതിന്റെ മുന്നോടിയായി വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലെ ബില്‍ അടക്കാനുള്ള സമയം ജനുവരി മുതൽ കുറയ്ക്കും.

നി​ല​വി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് സെ​ക്​​ഷ​ന്‍ ഓ​ഫി​സു​ക​ളി​ലെ കാ​ഷ് കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ രാ​വി​ലെ 9 മു​ത​ല്‍ വൈ​കീ​ട്ട് 3 വ​രെ​യാ​ക്കി ചു​രു​ക്കും. ഉ​ച്ച​ക്ക് 1.15 മു​ത​ല്‍ ര​ണ്ടു വ​രെ ഇ​ട​വേ​ള സ​മ​യ​ത്തും കാ​ഷ് അ​ട​യ്​​ക്കാ​ന്‍ സാധിക്കില്ല.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 15,000 ത്തി​ല്‍ താ​ഴെ ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള 334 സെ​ക്​​ഷ​നു​ക​ളി​ലാ​ണ് പു​തി​യ സ​മ​യ​ക്ര​മം വ​രി​ക. ഇ​തോ​ടെ ബി​ല്‍ അ​ട​യ്​​ക്കാ​നു​ള്ള കൗ​ണ്ട​റും ഒ​ന്നി​ലേ​ക്ക് ചു​രു​ങ്ങും. ശേ​ഷി​ക്കു​ന്ന 437 സെ​ക്​​ഷ​നു​ക​ള്‍ നി​ല​വി​ലെ രീ​തി​യി​ല്‍ തു​ട​രും. പ​ണ​മി​ട​പാ​ടി​ന് ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ പ്രോ​ത്സാ​ഹി​പ്പാ​ക്കാ​നാ​ണ് പ​രി​ഷ്‌​കാ​ര​മെ​ന്നാ​ണ് ബോ​ര്‍​ഡിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button