Latest NewsIndian Super LeagueFootballIndia

പൂനെയുടെ ഒറ്റ ഗോളിൽ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

കൊച്ചി : തുടർ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പൂനെ സി​റ്റി ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി 20ആം മിനിട്ടിൽ മാ​ഴ്സ​ലീ​ഞ്ഞോ നേ​ടി​യ ഗോളിലൂടെ പുണെ മുന്നിലെത്തി. തുടർന്ന് നടന്ന പോരാട്ടത്തിനൊടുവിൽ പൂനെ ജയം ഉറപ്പിച്ചു. ഈ തോൽവിയോടെ ഐ​എ​സ്‌എ​ല്‍ പ്ലേ ​ഓ​ഫ് കാ​ണാ​തെ ബ്ലാസ്റ്റേഴ്‌സ് പു​റ​ത്തേ​ക്ക്. ഇനിയുള്ള ഏ​ഴു​ക​ളി​കൾ വിജയിച്ചാലും പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ എ​ട്ടാം സ്ഥാ​ന​ത്തു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​നു ആ​ദ്യ നാ​ലി​ലേ​ക്ക് എ​ത്താ​നാ​വി​ല്ല. പ​തി​നൊ​ന്നു മത്സരങ്ങളിൽ​ ഒ​രു ജ​യ​വും നാ​ല് തോ​ല്‍​വി​യും ആ​റു സ​മ​നി​ല​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പിന്തള്ളപ്പെട്ടു എന്നതാണ് പ്രധാനകാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button