അബുദാബി : ബ്രസീലിയന്‍ മോഡലായ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അബുദാബിയില്‍ അറസ്റ്റിലായിരുന്ന ഇന്ത്യന്‍ ഗായകന് മിഖാ സിങ് ജയില്‍ മോചിതനായി. യുഎഇ. യിലെ ഇന്ത്യന്‍ അംബാസിഡറായ നവദീപ് സിങ് സുരിയാണ് ഗായകന് ജയില്‍ മോതിതനായ വിവരം സ്ഥിരീകരിച്ചത്. അശ്ലീല ചിത്രങ്ങളോടൊപ്പം ബോളിവുഡ് സിനിമയില്‍ അവസരം നല്‍കാമെന്നുളള വാഗ്ദാനവും നടത്തി ബ്രസീലിയന്‍ മോഡലായ യുവതിയെ മാനസികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് മിഖാ സിങിനെ കോടതി ശിക്ഷിച്ചിരുന്നത്. ദുബായിലെ ഒരു പാര്‍ട്ടിക്ക് ശേഷം മിഖാ സിങ് വ്യാഴാഴ്ച ഇന്ത്യയിലേക്ക് തിരികെയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments