ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയുടെ ധൂര്‍ത്തിന് ഭര്‍ത്താവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ നിരന്തരം പീഡനത്തിനിരയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ സംഭവമായിരുന്നു ഇത്. പൂനെയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഭാര്യയില്‍ നിന്നും അപമാനം ഏറ്റുവാങ്ങി മടുത്തതോടെയാണ് ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചത്. ഇയാളുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ് തെല്‍വാനിയാണ് ആത്മഹത്യ ചെയ്തത്. ഭാര്യ തൃപ്തി തെല്‍വാനി ജീവിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കിയതോടെയാണ് മനുഷ്യന്റെ കടുംകൈയെന്നാണ് ആരോപണം.

നവംബര്‍ 13നാണ് ജയ് ആത്മഹത്യ ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം പോലീസിനെ സമീപിച്ചു. ഭാര്യയില്‍ നിന്നും സ്ഥിരമായി അപമാനം ഏറ്റുവാങ്ങിയതാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ആഡംബരപൂര്‍വ്വം ജീവിക്കാനായി പണം ധൂര്‍ത്തടിക്കുന്ന രീതിയാണ് തൃപ്തിയുടേതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഇതോടെ ഭാര്യയുടെ രീതിക്ക് ജീവിക്കാനായി ജയ് ലോണുകള്‍ എടുത്ത് കൂട്ടാന്‍ നിര്‍ബന്ധിതമായി. പണം കിട്ടിയില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

പണം ചോദിച്ച് കൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഭാര്യയുടെ രീതിയായിരുന്നു. ജയുടെ വീഡിയോ ക്യാന്‍സറാണെന്ന തരത്തില്‍ മോര്‍ഫ് ചെയ്തെടുക്കുന്ന അവസ്ഥ പോലും ഉണ്ടായി. നാല് വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. പണത്തിനായി തന്നെ അപമാനിക്കുന്ന രീതി വര്‍ദ്ധിച്ചതോടെ മകന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതെന്ന് അമ്മ പറയുന്നു.

Share
Leave a Comment