ജമ്മു: വാല്മികി ചൗക്കില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ തീവ്രവാദിയടക്കം മൂന്നു മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ പിടിയിലായി. അലി മുഹമ്മദ്, സൊഹെയ്ല് അഹമ്മദ്, പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നാല് കോടിയുടെ ഹെറോയിനുമായി പിടിയിലായിരിക്കുന്നത്. 13 ലക്ഷം രൂപയും ഒരു കിലോ ഹെറോയിനും പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി പാക്കിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ മയക്ക് മരുന്ന് വ്യാപാരം നടത്തി വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Jammu and Kashmir: Police arrested three people and seized Rs 13 lakh and 1 kg of heroin from them during a search at check post in Valmiki Chowk, Jammu. Sunniya Ashkoor Wani (SDPO) says,"One of the arrested persons is a surrendered terrorist. Case registered&probe underway." pic.twitter.com/Is5GXVQkRK
— ANI (@ANI) December 7, 2018
Post Your Comments