Bikes & ScootersLatest News

ഡ്യൂക്കിനെ പിന്നിലാക്കാൻ തകർപ്പൻ എതിരാളിയെ നിരത്തിലെത്തിക്കാൻ തയ്യാറെടുത്ത് ഹീറോ

ഡ്യൂക്കിനെ പിന്നിലാക്കാൻ  എന്ന തകർപ്പൻ എതിരാളിയെ നിരത്തിലെത്തിക്കാൻ തയ്യാറെടുത്ത് ഹീറോ. 2016 ഓട്ടോഎക്‌സ്‌പോയില്‍  അവതരിപ്പിച്ച നേക്കഡ് സ്ട്രീറ്റ് ഫ്‌ളാഗ്ഷിപ്പ് മോഡൽ XF3R അടുത്ത വർഷം വിപണിയിലെത്തും. ഡ്യൂക്ക് 250-യോട് സാമ്യമുള്ള XF3Rൽ എല്‍ഇഡി ഹെഡ്‌ലാമ്പ്,ടെയ്ല്‍ലാമ്പ്,ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മെഷ് ടൈപ്പ് അലോയി വീലുകള്‍, സ്പ്ലിറ്റ് സീറ്റ്, സിംഗിള്‍ പീസ് ഹാന്‍ഡില്‍ ബാര്‍, ഡുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നീ സവിശേഷതകൾ പ്രതീക്ഷിക്കാം.

HERO XF3R CONCEPT

300 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിൻ 30 ബിഎച്ച്പി കരുത്തും 30 എന്‍എം ടോര്‍ക്കും ബൈക്കിന് നിരത്തിൽ കരുത്തും,ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ട്രാന്‍സ്‍മിഷന്‍ കുതിപ്പും നൽകുന്നു. മുന്നില്‍ യുഎസ്ഡി ടെലിസ്‌കോപിക് ഫോര്‍ക്ക് പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും നിറവേറ്റുന്നു. ഡ്യൂക്കിനെ കൂടാതെ ബജാജ് ഡോമിനോര്‍, ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310 തുടങ്ങിയ മോഡലുകളും XF3Rന്റെ എതിരാളികളാണ്.

HERO XF3R CONCEPT
HERO XF3R CONCEPT

 

shortlink

Related Articles

Post Your Comments

Related Articles


Back to top button