ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. അതേസമയം ജീവനക്കാര്‍ നല്‍കേണ്ട മിനിമം വിഹിതം 10 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനും യോഗം തീരുമാനിച്ചു.
അതേസമയം താത്പര്യ ജീവനകാര്‍ക്ക് കൂടുതല്‍ വിഹിതം അടയ്ക്കാനാകും. ഇതിന് 80 സിപ്രകാരം നികുതിയിളവും നല്‍കും. കൂടാതെ റിട്ടയര്‍ ചെയ്യുന്ന സമയത്ത് ഇതില്‍ നിന്ന് 60 ശതമാനം തുകയും തിരിച്ചെടുക്കാം. നേരത്തേ ഇത് 40 ശതമാനമായിരുന്നു. ബാക്കിവരുന്നത് ഏതെങ്കിലും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യണമായിരുന്നു.
Post Your Comments