ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഒരു അച്ചടി പ്രസില്‍ നിന്ന് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തു. വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. തെഹ്രികെ താലിബാന് പാക്കിസ്ഥാന്റെ(ടിടിപി) ലഘുലേഖകളും പ്രസില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പ്രസ് ഉടമ പോലീസ് അറസ്റ്റ് ചെയ്തു.
പ്രസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥന് നൂര്‍ ഖാന് പറഞ്ഞു. പെഷവാര്‍ നഗരത്തിലെ യുസഫ്സായ് അച്ചടി പ്രസിലായിരുന്നു പരിശോധന. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെയും മറ്റും ലക്ഷ്യമാക്കിയാണ് ഈ പ്രസ്സ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
Post Your Comments