Latest NewsIndia

മുഖ്യമന്ത്രിയുടെ സംരക്ഷണം ഗുണ്ടകളെ ഏല്‍പ്പിക്കുന്നു: അഡ്വ.എസ്.സുരേഷ്

തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ സംരക്ഷണം പോലീസിനെ കൂടാതെ ഗുണ്ടകളെ കൂടി എല്‍പ്പിച്ചിരിക്കുയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നതിനാലാണ് ഗുണ്ടകളെകൂടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഗുണ്ടകളായ ഗജമനോജ്, ഐ.പി. ബിനു എന്നിവരാണ്  മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ ഉള്ളതെന്നും സുരേഷ് ആരോപിച്ചു.

വിശ്വാസത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച നിമയെയും കുടുംബത്തെയും ആക്രമിച്ച സിപിഎം മുന്‍കൗണ്‍സിലര്‍ പുലിപ്പാറകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ശബരിമല ആചാര സംരക്ഷണത്തിനായി നില്‍ക്കുന്ന പാര്‍ട്ടിയിലെ എല്ലാപേരെയും ഭീഷണിപ്പെടുത്തുകയാണ്. ഭീഷണിക്കു വഴങ്ങാത്തവരെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതായും സുരേഷ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button