KeralaLatest News

ചുരിദാര്‍ ഇഷ്ടപ്പെട്ടില്ല; കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു

പിന്നെ നടുറോഡില്‍ നടന്ന സംഭവങ്ങള്‍ക്ക് ആളുകള്‍ കാഴ്ചക്കാരായി

കോട്ടയം: കാമുകിയുടെ ചുരിദാര്‍ ഇഷ്ടപ്പെടാത്ത കാമുകന്‍ കാമുകിയെ അടിച്ചു. ഇതോടെ നടുറോഡില്‍ യുവതി ബഹളമായി. തുടര്‍ന്ന് കാഴ്ചക്കാരില്‍ ഒരാള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കാമുകനും കാമുകിയും മുങ്ങി. എന്നാല്‍ ഇരുവരേയും കണ്ടെത്തിയ പൊലീസ് ഇവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പോലീസ് ഇരുവരുടേയും വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു.

കോട്ടയം നഗരമധ്യത്തില്‍ കഴിഞ്ഞദിവസം പട്ടാപകലായിരുന്നു ഏറെ രസകരമായ സംഭവം നടന്നത് . ഇരുവരും നഗരത്തിലെ പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞദിവസം കാമുകി കോളജില്‍ വരുമ്പോള്‍ ധരിച്ചിരുന്ന ചുരിദാര്‍ കാമുകന് അത്ര രസിച്ചില്ല. തുടര്‍ന്ന് ചുരിദാറിനെച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും കാമുകി കോളജില്‍ നിന്നിറങ്ങി പോവുകയും ചെയ്തു.

നടുറോഡില്‍ കാമുകിയെ തടഞ്ഞു നിര്‍ത്തി സിനിമാ സ്‌റ്റൈലില്‍ കാമുകന്‍ ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിനെ അറിയിച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസറായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെ.ആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപത്തെ കടയിലെ വ്യക്തി നല്‍കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്പര്‍ പോലീസ് കണ്ടെത്തി. നഗരത്തിലെ കോളജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പോലീസ്, ഉടന്‍ തന്നെ ഇയാളെ പിടികൂടി. എന്നാല്‍ തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെയും പോലീസ് പൊക്കി.

അടികിട്ടിയ യുവതിയെയും, അടികൊടുത്ത യുവാവിനെയും കണ്ടെത്തിയ പോലീസ് ഇരുവരെയും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button