സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തിലെ വൈഇസഡ്എഫ്ആര്‍3(YZFR3) ബൈക്കുകൾ തിരിച്ച് വിളിച്ച് യമഹ. റേഡിയേറ്റര്‍ ഹോസിലും ടോര്‍ഷന്‍ സ്പ്രിങ്ങിലും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2015 ജൂലൈ മുതല്‍ 2018 മേയ് മാസം വരെ നിര്‍മിച്ച് ഇന്ത്യയിലും വിദേശത്തുമായി വിൽപ്പന നടത്തിയ 1874 വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്.
റേഡിയേറ്ററില്‍ നിന്ന് കൂളന്റ് ലീക്ക് ചെയ്യുന്നതും ടോര്‍ഷന്‍ സ്പ്രിങ് വലുതാകുന്നതും സംബന്ധിച്ച് പലയിടങ്ങളിൽ നിന്നായി പരാതികള്‍ ലഭിച്ചതോടെയാണ് ഈ ബൈക്കുകള്‍ തിരികെ വിളിക്കാനുള്ള തീരുമാനത്തിൽ കമ്പനി എത്തിയത്. തൊട്ടടുത്തുള്ള യമഹ ഡീലര്‍ഷിപ്പിലെത്തിച്ച് തകരാര്‍ പരിഹരിക്കണമെന്നും തകരാർ സംഭവിച്ച ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുമെന്നു യമഹ അറിയിച്ചു.
Post Your Comments