ആലപ്പുഴ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് നടത്തുന്ന വനിതാ മതിലിന്റെ ആദ്യ യോഗത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തില്ല. ഇന്നു നടക്കുന്ന സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം എത്താൻ ഇടയില്ല.
എസ്എൻ ട്രസ്റ്റ് മുൻ പ്രസിഡന്റും ശ്രീനാരായണ ധർമ വേദി ഭാരവാഹിയുമായ സി.കെ. വിദ്യാസാഗറും ഇന്നലെ യോഗത്തിനെത്തിയില്ല. സമിതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഏറെ വിവാദം നേരിട്ട ഹിന്ദുമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ പങ്കെടുത്തു. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടന്ന യോഗത്തിലേക്ക് ഒരു മണിക്കൂറോളം വൈകിയാണ് സുഗതൻ എത്തിയത്.
വെള്ളാപ്പള്ളി പങ്കെടുത്തില്ലെങ്കിലും എസ്എൻഡിപി യോഗത്തിന്റെ പ്രതിനിധികളായി മൂന്നു കൗൺസിലർമാർ എത്തിയതായി സമിതി കൺവീനർ പുന്നല ശ്രീകുമാർ അറിയിച്ചു. വനിതാ മതിലും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ മുമ്പ് വ്യക്തമാക്കിയിരുന്നു .
Post Your Comments