പത്തനംതിട്ട: സംസ്ഥാനത്ത് കിരാത വാഴ്ചയാണ് നടക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില് പണിയേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
ടിപി കേസിലെ പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പോലീസാണ് തനിക്ക് ചായ വാങ്ങിതന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ റിപ്പോര്‍ട്ടാണ് തനിക്കെതിരെ പോലീസ് കോടതിയില്‍ നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.
Post Your Comments