Latest NewsIndia

ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഗവേഷകര്‍ രണ്ട് തട്ടില്‍

ഡല്‍ഹി : ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഗവേഷകര്‍ നിലപാട് വ്യക്തമാക്കി . ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു.. ബാബറി മസ്ജിദിന്റെ അടിയില്‍ നിന്ന് ക്ഷ്രേത്രത്തിന്റെ തൂണുകള്‍ കണ്ടെത്തിയെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദം തെറ്റാണെന്ന് പുരാവസ്തു ഗവേഷകരായ സുപ്രിയ വര്‍മ്മയും ജയ മേനോനും ആരോപിച്ചു.

അലഹാബാദ് ഹൈക്കോടതിയിലാണ് 2003ല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് നല്‍കുന്ന സമയത്ത് തന്നെ ഇക്കാര്യം കളവാണെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സുപ്രിയയും ജയ മേനോനും പറഞ്ഞു.

റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രാമജന്മ ഭൂമിയില്‍ ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു എന്ന ഹിന്ദുസംഘടനകളുടെ ആരോപണത്തെ പിന്തുണയ്ക്കാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

ബാബറി മസ്ജിദിന്റെ അടിയില്‍ ക്ഷേത്രം നിലനിന്നിരുന്നി എന്നതിന് ഇതുവരെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. തൂണുകളുടെ അവശിഷ്ടങ്ങള്‍ എന്നു സൂചന നല്‍കുന്ന അമ്പതു കഷണങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ അലഹാബാദ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ആയിരുന്നില്ലെന്നും പള്ളിയുടെ തന്നെ ഭാഗമായുള്ള ഇഷ്ടിക കഷ്ണങ്ങള്‍ ആയിരുന്നുവെന്നും സുപ്രിയ വര്‍മ വിശദീകരിച്ചു.

പള്ളി നിന്നത് പോലെയുള്ള സ്ഥലത്ത് തൂണുകള്‍ക്ക് മീതെ കെട്ടിടം നിലനില്‍ക്കാന്‍ സാദ്ധ്യതയില്ല. അങ്ങനെ കണ്ടെത്തിയിരുന്നുവെങ്കില്‍ തൂണുകളുടെ വര്‍ഷവും കണക്കാക്കുമായിരുന്നു എന്നും ഒരു തെളിവും ഇല്ലാതെയാണ് ക്ഷേത്രം നിലനിന്നിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും സുപ്രിയ വര്‍മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button