ഗ്രീന്‍ ടി ആരോഗ്യത്തിനു എന്തുകൊണ്ടും വളരെ നല്ലതാണു എന്ന് നാം ഒട്ടേറെ സ്ഥലങ്ങളില്‍ നിന്നും കേട്ടറിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ചുകൊണ്ട് അമിത വണ്ണത്തെ ഇല്ലാതാക്കാനും ആരോഗ്യത്തെ നിലനിര്‍ത്താനും എന്തുകൊണ്ടും ഗ്രീന്‍ ടീ നല്ലതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിക്കാമോ എന്ന കാര്യം ഇപ്പോഴും ചോദ്യചിഹ്നമാണ്. അതിനുള്ള ഉത്തരമാണിത്. സാധാരണയായി ഒരു വ്യക്തി ? ഗ്രീന്‍ ടീ അധികം കുടിക്കുമ്പോള്‍ ഇത് ശരീരത്തിലെ ഫോളിക് ആസിഡിന്റെ അളവു കുറയ്ക്കാന്‍ കാരണമാകും.
ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. എന്നാല്‍ അമ്മമാര്‍ ഗ്രീന്‍ ടീ അധികമായി കുടിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ശരീരത്തിന് അയേണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരും. ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അയേണ്‍ അത്യന്താപേക്ഷിതമാണ്.
ശരീരത്തിലെത്തുന്ന അയേണ്‍ കുറയും എന്ന് മാത്രമല്ല ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തില്‍ ജലനഷ്ടം വരുത്തുകയും ചെയ്യുന്നു. മാത്രമല്ല പൊക്കിള്‍ക്കൊടിയിലൂടെ കഫീന്‍ കുഞ്ഞിന്റെ ശരീരത്തിലുമെത്തും. എന്നാല്‍ ഈ കഫീനെ ശരിയായ വിധത്തില്‍ അപചയം ചെയ്യാന്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധിക്കില്ല. ഇവയെല്ലാം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെയാണ് ദോഷം വരുത്തുന്നത്. ഇതോടെ അണുബാധയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഗര്‍ഭിണികളില്‍ ഗ്രീന്‍ ടീ കാരണമാകുകയും ചെയ്യുന്നു. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീയുടെ ഉപയോഗം സ്ത്രീകള്‍ പരമാവധി കുറയ്ക്കുന്നതാണ് ഇരുവര്‍ക്കും എന്തുകൊണ്ടും നല്ലത്.
Post Your Comments