KeralaLatest News

രോഗിയെ കാലുമാറി ശസ്‍ത്രക്രിയ ചെയ്തു; സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതി

നി​ല​ന്പൂ​ര്‍: രോഗിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ കാ​ലു​മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​താ​യി പ​രാ​തി. പൂ​ക്കോ​ട്ടും​പാ​ടം ക​വ​ള​മു​ക്ക​ട്ട മ​ച്ചി​ങ്ങ​ല്‍ ആ​യി​ഷ (52)യ്ക്കാ​ണ് നിലന്പൂര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ന്‍റെ അ​ബ​ദ്ധം മൂ​ലം ര​ണ്ടു കാ​ലി​നും ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​മാ​കേ​ണ്ടി വ​ന്ന​ത്. ഇ​ട​തു​കാ​ലി​നു പ​ക​രം വ​ല​തു​കാ​ലി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ബ​ദ്ധം മ​ന​സി​ലാ​യ​തോ​ടെ ഇ​ട​തു​കാ​ലി​നും ശ​സ്ത്ര​ക്രി​യ ചെ​യ്തു.

ഇ​ട​തു​കാ​ലിൽ രണ്ടു വർഷം മുൻപ് ഇട്ട കമ്പിയെടുക്കാൻ വേണ്ടിയായിരുന്നു ജി​ല്ലാ ആ​ശു​പ​ത്രിയില്‍ എ​ത്തി​യത്. എന്നാൽ പ്ര​മേ​ഹം കൂ​ടി​യ​തി​നാ​ല്‍ ഒ​രാ​ഴ്ച കി​ട​ക്ക​ണ​മെ​ന്നു ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. പിന്നീട് ബുധനാഴ്ച എ​ക്സ​റേ എ​ടു​ക്കു​ക​യും ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ചു ബുധനാഴ്ച ത​ന്നെ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​മെ​ന്നു ഏ​ല്‍​ക്കു​ക​യും ചെ​യ്തു. രാ​വി​ലെ​യോ​ടെ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ ക​യ​റ്റി ആ​യി​ഷ​യു​ടെ ഇ​ട​തു​കാ​ലി​നു പ​ക​രം വ​ല​തു​കാ​ലി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​ക്കി​ടെ കാ​ലു​മാ​റി​യി​ട്ടു​ണ്ടെ​ന്നു ആ​യി​ഷ പ​റ​ഞ്ഞെ​ങ്കി​ലും ആ​രും ശ്ര​ദ്ധി​ച്ചി​ല്ല. അ​ബ​ദ്ധം മ​ന​സി​ലാ​യ​തോ​ടെ വ​ല​തു​കാ​ല്‍ തു​ന്നി​ക്കെ​ട്ടി ഇ​ട​തു​കാ​ലി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ന്പി പു​റ​ത്തെ​ടു​ത്തു. ഇ​തോ​ടെ ര​ണ്ടു കാ​ലി​ലും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നാ​ല്‍ അ​ന​ങ്ങാ​നാ​കാ​തെ കി​ട​ക്കു​ക​യാ​ണ് ആ​യി​ഷ. വ​ല​തു​കാ​ലി​ല്‍ നി​ന്നു ര​ക്തം നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സംഭവത്തില്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ അ​ധി​കൃ​ത​ര്‍​ക്കു പ​രാ​തി ന​ല്‍​കാ​നി​രി​ക്കു​ക​യാ​ണ് ബ​ന്ധു​ക്ക​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button