തിരുവനന്തപുരം: നിസാര കാര്യങ്ങള്‍ക്ക് പോലും ഹര്‍ത്താലുകള്‍ നടത്തുന്ന സമീപനത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘കേരളം നാളെ’ എന്ന വികസന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താലുകളില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കണം. ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇതു എങ്ങനെ ഒഴിവാക്കാമെന്ന് ആലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ നടത്താം. പക്ഷേ, എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് കോടിയേരി പറയുകയുണ്ടായി.
Post Your Comments