ബെംഗുളൂരു: എച്ച്‌ഐവി ഭയം മൂലം നാട്ടുകാര്‍ തടാകം വറ്റിക്കുന്നു. കര്‍ണാടക ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലുള്ളവരാണ് 32 ഏക്കര്‍ തടാകം വറ്റിക്കാന്‍ ശ്രമം നടത്തുന്നത്. എച്ച്‌ഐവി ബാധിച്ചെന്നും സംശയിക്കുന്ന യുവതിയുടെ മൃതദേഹം തടാകത്തില്‍ പൊങ്ങിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടാകം വറ്റിക്കാനൊരുങ്ങുന്നത്.
അതേസമയം എച്ച്‌ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നല്‍കിയിട്ടും പ്രദേശത്ത് പതിനയ്യായിരത്തോളം വരുന്ന ജനങ്ങള്‍ ആശ്രയിക്കുന്ന ഏക ജലസ്രോതസ് ഇവര്‍ വറ്റിക്കുന്നത്.
കഴിഞ്ഞ 28നാണ് യുവതിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം മത്സ്യം ഭക്ഷിച്ച രീതിയിലായിരുന്നു. അതേസമയം ക്ലോറിനേഷന്‍ നടത്താമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും നാട്ടുകാര്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇവരുടെ പിടിവാശി മൂലം നിരവധി പ്രശ്‌നങ്ങളും പ്രദേശത്ത് ഉണ്ടായി. തടാകത്തിലെ വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനിടെ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ വെള്ളം കയറി സ്‌കൂള്‍ നിര്‍ത്തിയിട്ടും ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല.
അതേസമയം തനിക്ക എച്‌ഐവി ബാധിച്ചെന്ന് അഭ്യൂഹത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഒറ്റപ്പെടുത്തിയതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
അതേസമയം പുണെയില്‍ എച്ചഐവി പോസറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരിയെ ഇത്രയും കാലത്തെ ശമ്പളവും നല്‍കി തിരിച്ചെടുക്കാന്‍ കോടതി കമ്പനിക്കു നിര്‍ദേശം നല്‍കി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് ലേബര്‍ കോടതിയുടേതാണ് നിര്‍ദേശം.
മൂന്നു വര്‍ഷം മുമ്പാണ് കമ്പനി ജീവനക്കാരിയെ പിരിച്ചു വിട്ടത്. ലോകം മുഴുവന്‍ മരുന്ന് നല്‍കുന്ന കമ്പനി ഇത്രയും തെറ്റിദ്ധാരണ പുലര്‍ത്തുന്നത് പരിഹാസ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments