Latest NewsKerala

ഭരണകാര്യങ്ങളിൽ ഇടപെടാൻ തന്ത്രിമാർക്ക് അവകാശമില്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന് പ്രസ്‌താവന നടത്തിയ തന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിയുടെ വിശദീകരണം ബോർഡ് പരിശോധിച്ച് വരികയാണെന്നും. തന്ത്രിമാർ ദേവസ്വം ബോർഡിന്റെ ജീവനക്കാർ മാത്രമാണെന്നും ഭരണകാര്യങ്ങളിൽ ഇടപെടാൻ താന്ത്രിമാർക്ക് അവകാശമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാരിന് പ്രത്യേക താൽപര്യമില്ലെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി സന്നിധാനത്തെ ഭക്തന്മാരുടെ കാര്യത്തിൽ പൂർണ തൃപ്‌തരാണെന്നും കടകംപള്ളി വ്യക്തമാക്കി. അതേസമയം ശബരിമല വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളിൽ മതസ്പർദ്ധ വളർത്തുകയാണെന്നും. ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ് തന്നെയാണെന്നും സംഭാവനകൾ പാർട്ടിയോ മതമോ നോക്കിയല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button