തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നേതാവ് ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വര്‍ഗീയത വ്യാപിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ് അവരെന്നും ദേവസ്വം ജീവനക്കാരില്‍ 60% ക്രിസ്ത്യാനികളാണെന്ന് പ്രസംഗിക്കുന്ന ശശികലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ലെ തിരഞ്ഞെടുപ്പില്‍ കുറച്ച് വോട്ടാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബി.ജെ.പിയെ മുന്നിലെത്തിച്ച ഈ നെറികെട്ട രാഷ്ട്രീയക്കളി കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം. സി.പി.എം ദേശീയതലത്തില്‍ അത്ര വലിയ പാര്‍ട്ടിയല്ല. ദേശീയ തലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മതേതരത്വം കളഞ്ഞുകുളിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ വര്‍ഗീയവാദികള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ലെന്നും കടകംപള്ളി പറയുകയുണ്ടായി.
Post Your Comments