KeralaLatest NewsIndia

ബാര്‍ക് റേറ്റിംഗില്‍ വീണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കി ജനം: ‘മാധ്യമഭീകരത’യ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിതെന്ന് കടകംപള്ളിക്ക് മറുപടിയുമായി മാധ്യമ പ്രവർത്തകൻ

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മൂന്നിലൊന്ന് മാൻ പവർ . എക്വിപ്മെൻറ്സും അത്ര തന്നെ.

തിരുവനന്തപുരം: തുടർച്ചയായി അഞ്ചാം ആഴ്ചയിലും ബാർക് റേറ്റിൽ രണ്ടാം സ്ഥാനത്തെത്തി ജനം ടിവി.ശബരിമല വിഷയം കൂടുതല്‍ പ്രസക്തമായ സാഹചര്യത്തെ തുടര്‍ന്നാണ് ജനം ടിവി രണ്ടാമത് എത്തിയത്. മൂന്നാം സ്ഥാനത്തു മനോരമ ഉണ്ട്. ഇതോടെ ജനം ടിവിയിലെ തന്നെ മുതിർന്ന മാധ്യമ പ്രവർത്തകൻ കടകം പള്ളിയെ ട്രോളി രംഗത്തെത്തിക്കഴിഞ്ഞു.

‘ജനം ടിവിയുടെ ‘മാധ്യമഭീകരത’യ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത് ! മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രത്യേകം നന്ദി.ഇതുപോലുള്ള അഭിനന്ദനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ആവേശം കൂട്ടാന്‍ ഉത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കും’-എന്നിങ്ങനെയാണ്- ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായ അനില്‍ നമ്പ്യാരുടെ വാക്കുകള്‍.

നേരത്തെ ശബരിമലയില്‍ ജനം ടിവിയുടേത് മാധ്യമഭീകരതയാണെന്ന ആക്ഷേപവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെയാണ് അനിൽ നമ്പ്യാർ ട്രോളിയത്. രണ്ടാം സ്ഥാനത്തു ജനം നിലയുറപ്പിക്കുമ്പോൾ മൂന്നാം സ്ഥാനത്തിനായുള്ള മത്സരമാണ് ഇപ്പോള്‍ കടുക്കുന്നത്. മനോരമയും മാതൃഭൂമിയും മാറി മാറി മൂന്നാം സ്ഥാനത്ത് എത്തുന്നു. അഞ്ചാം സ്ഥാനത്തിനായി പോരടിക്കുന്നത് ന്യൂസ് 18 കേരളയും മീഡിയാ വണ്ണുമാണ്. No automatic alt text available.

കോടികള്‍ നിക്ഷേപവുമായി പ്രക്ഷേപണം തുടങ്ങിയ ന്യൂസ് 18 കേരള അംബാനിയുടെ ചാനലാണ്. റേറ്റിംഗില്‍ മുന്നേറാനാകാത്തത് ചർച്ചക്ക് വഴിവെച്ചിട്ടുമുണ്ട്. നേരത്തെ മീഡിയ വണ്‍ ചാനലിനും കൈരളി പീപ്പിളിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോള്‍ ജനം ടിവി കുതിപ്പു നടത്തിയത്.

അനിൽ നമ്പ്യാരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം-

അവകാശവാദങ്ങളില്ല. അഹങ്കാരമില്ല. പരിമിതികളുടെ വാരിധിക്കകത്ത് നിന്നു കൊണ്ടുള്ള എളിയ ശ്രമങ്ങളേയുള്ളൂ. ഏഷ്യാനെറ്റു പോലൊരു സ്ഥാപനവുമായി താരതമ്യപ്പെടുത്താൻ പോലുമാവില്ല; ആനയും ആമയും പോലിരിക്കും. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മൂന്നിലൊന്ന് man power. Equipmentസും അത്ര തന്നെ. മാധ്യമസ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന യുവതുർക്കികളാണ് നമ്മുടെ ബലം. അവരെ കളത്തിലിറക്കിയുള്ള കളിയിൽ പാകപ്പിഴകൾ സ്വാഭാവികം.

എന്നിട്ടും റേറ്റിംഗ് ചാർട്ടിൽ തുടർച്ചയായി രണ്ടാമതായിടം പിടിക്കുന്നത് നിലപാടിലെ സ്ഥൈര്യവും വ്യക്തതയുമൊന്ന് കൊണ്ട് മാത്രമാണ്.
ഈ വിജയം ജനങ്ങളുടേതാണ്. ജനം ടിവിയെ നെഞ്ചിലേറ്റിയതിന്റെ വിജയം.
നിങ്ങളുടെ നാവാണ് ജനം ടിവി. നിങ്ങൾക്ക് പറയാനും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള പൊതുവേദിയാണ് ഈ മാധ്യമയിടം.കൂടെയുണ്ട്. ഉണ്ടാകും എന്നും എപ്പോഴും.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ജനം ടിവിയുടെ ‘മാധ്യമഭീകരത’യ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത് !!! മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രത്യേകം നന്ദി.
ഇതുപോലുള്ള അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ആവേശം കൂട്ടാൻ ഉത്തരം പരാമർശങ്ങൾ ഉപകരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button