ന്യൂഡല്‍ഹി: 2018 ല്‍ ഇന്ത്യന്‍ ജനത കൂടുതല്‍ വിശ്വസിച്ച 3 വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട് യാഹൂ. നരേന്ദ്രമോദി ശരിക്കും ഒവെെസിയുടെ കാല് തൊട്ട് വന്ദിച്ചോ എന്ന കീവേഡിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ഇതിൽ ആദ്യത്തേത്. എന്നാല്‍ അത് പിന്നീട് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന് കണ്ടെത്തി. മറ്റൊന്ന് മോദിയുടെ മേക്കപ്പുമായി ബന്ധപ്പെട്ട വാർത്തയാണ്. 15 ലക്ഷം രൂപ മുടക്കി പ്രധാനമന്ത്രി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നിയമിച്ചു എന്നായിരുന്നു അത്. എന്നാൽ മാഡം തുസ്സാദില്‍ മോദിയുടെ മെഴുകുതിരി പ്രതിമയുടെ അളവെടുക്കുന്ന ചിത്രമായിരുന്നു അതെന്ന് പിന്നീട് കണ്ടെത്തി.
മൂന്നാമത്തെ വ്യാജവാര്‍ത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ളതാണ്. രാഹുല്‍ ഒരു സ്ത്രീയുടെ കെെപിടിച്ച് നില്ക്കുന്ന ചിത്രം ‘രാഹുല്‍ ഗാന്ധി സ്ത്രീയോട് മോശമായി പെരുമാറുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പ്രചരിക്കപ്പെട്ടത്. എന്നാല്‍ ‘ജന്‍ ആന്ദോളന്’ റാലിയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നതിന്റെ ഭാഗമായി ദലിത് യുവതിയുടെ കൈ പിടിച്ച് നില്ക്കുന്ന ചിത്രമാണിതെന്ന് കണ്ടെത്തുകയുണ്ടായി.
Post Your Comments