കൊച്ചി : അലന്‍സിയറെ കുറിച്ച് പറഞ്ഞതില്‍ ഒട്ടും പശ്ചാത്തപിക്കുന്നില്ല, അയാള്‍ ശിക്ഷയ്ക്ക് അര്‍ഹനെന്ന് നടി ദിവ്യ ഗോപിനാഥ്. മീ ടു ക്യാമ്പയിന് വന്നതു കൊണ്ട് ഇപ്പോള്‍ സംസാരിക്കാം എന്ന രീതിയില്‍ ഒരു തുറന്നു പറച്ചില് നടത്തിയ ആളല്ല ഞാന്‍. മുന്നേ തന്നെ തനിക്ക് അറിയാവുന്നവരോട് കാര്യം പറഞ്ഞിരുന്നു.
അത് തുറന്ന് സംസാരിക്കാന്‍ നമ്മള് ധൈര്യം കാണിച്ചാലേ ചില ആവര്‍ത്തനങ്ങള്‍ ഇവിടെ സ്ത്രീകള്‍ക്ക് നേരെ സംഭവിക്കാതിരിക്കുകയുള്ളൂ എന്ന കൃത്യമായ ബോധ്യത്തില്‍ നിന്നാണ് ഞാന്‍ ആ വിഷയം വെളിപ്പെടുത്തിയതെന്നും ദിവ്യ പറയുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി ആലോചിക്കാറുണ്ട്. എന്നിരുന്നാലും ഈ പ്രശ്നത്തിന്റെ ഗൗരവം മുന്നില്‍ക്കണ്ട് മറ്റെന്ത് പ്രതിസന്ധികള്‍ വന്നാലും ഇത്തരം തുറന്ന് പറച്ചിലുകള്‍ നടത്തുകയും, ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യണം എന്നുള്ളത് നമ്മുടെ കൂടി കടമയാണ്.
ഞാന്‍ ആദ്യം എന്റെ പേര് വെളിപ്പെടുത്താതെ മീടൂ പറയുമ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു, അദ്ദേഹത്തെ പോലെ പൊതുസമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടലുകള്‍ നടത്തുന്ന, നാടക പ്രവര്‍ത്തകന്റെ രീതിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരാളെ മോശം രീതിയില്‍ ചിത്രീകരിക്കാന്‍ വേണ്ടി മന:പൂര്‍വം കെട്ടിച്ചമച്ച ഒരു കഥ മാത്രമാണ് എന്നുള്ള രീതിയില്‍. അതുകൊണ്ടാണ് എന്റെ ഐഡന്‍ന്റിറ്റി വെളിപ്പെടുത്തി ഞാന്‍ മുന്പോട്ട് വരാന്‍ കാരണം.
മുന്പോട്ട് വന്നതിന് ശേഷം ഒരു 10 ശതമാനം പേര് എപ്പോഴും ചോദ്യം ചെയ്യാന്‍ എന്ന നിലയില്‍ തന്നെ നിലനിന്നിരുന്നു. പക്ഷേ ഞാന്‍ ആ ഒരു 10 ശതമാനം ആളുകളിലേക്ക് പോകാതെ പോസിറ്റീവായ 90 ശതമാനം ആളുകളില്‍ തന്നെ നിന്നു.
അലന്‍സിയറിനെക്കുറിച്ച് ഒരറിവും ഇല്ല. അദ്ദേഹം പകുതി സമ്മതിക്കുന്നു, പകുതി നിഷേധിക്കുന്നു എന്ന രീതിയിലാണെന്നും ദിവ്യ പറയുന്നു
Post Your Comments