
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ഷോപ്പിംഗ് ഡേയ്സിനു തുടക്കമിട്ടു ഫ്ലിപ്പ്കാര്‍ട്ട്. ഡിസംബര്‍ 6 മുതൽ 8 വരെ സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവ 40 മുതല്‍ 80 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടാതെ എച്ച്ഡിഎഫ്സി കാര്‍ഡ് മുഖേനയുള്ള എല്ലാ വില്‍പ്പനയ്ക്ക് 10 ശതമാനം പ്രത്യേക ഇളവും ലഭിക്കുന്നതാണ്.
ഈ ഓഫർ പ്രകാരം ഹോണര്‍ 9 എന്‍ 3ജിബി, 4ജിബി പതിപ്പുകള്‍ യഥാക്രമം 8999 രൂപയ്ക്കും, 10,999 രൂപയാണ് ഇപ്പോൾ വില. റെഡ്മീ 6 നോട്ട് പ്രോയുടെ പ്രത്യേക ഫ്ലാഷ് സെയിലും ഈ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഷവോമിയുടെ പോകോ എഫ്1 ന് 5000 രൂപവരെ കിഴിവിലും, ഹോണര്‍ 7 എസ് 2ജിബി പതിപ്പ് 5999 രൂപയ്ക്കും,നോക്കിയ 5.1 ഉം കുറഞ്ഞ വിലയിലും സ്വന്തമാക്കാം.
500 ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്. സാംസങ്ങ്, വിയു, തോംസണ്‍, എല്‍ജി, ബിപിഎല്‍ എന്നി കമ്പനികളുടെ ടിവികൾ 50 ശതമാനം ഇളവിലും ലാപ്ടോപ്പുകള്, ഹെഡ്ഫോണ്, ക്യാമറകള്‍, പവര്‍ബാങ്ക് എന്നിവയും വിലക്കുറവിൽ ഇപ്പോൾ വാങ്ങാം.
Post Your Comments