Latest NewsIndia

ഇന്ന് ബാബരി മസ്ജിദ് ദിനം

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയില്‍ തുടരുന്നതിനിടെ പള്ളിക്കകത്ത് ശ്രീരാമന്റെ വിഗ്രഹം പ്രത്യക്ഷപ്പെടുകയും പിന്നീട് ബാബരി പള്ളി ഒരു തര്‍ക്ക മന്ദിരമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

ന്യൂഡല്‍ഹി: കോടിക്കണക്കിനു ജനങ്ങള്‍ നൂറു കണക്കിന് സംസ്കാരവുമായി ഭാരത അമ്മയുടെ മടിത്തട്ടില്‍ ഒരേ മനസോടു കൂടി കഴിയുന്ന മഹത്തയ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മനസിലേക്ക് വര്‍ഗീയതയുടെ കറുത്ത പാടുകള്‍ വീഴ്ത്തിയ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ പിന്നിടുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വ്യാപകമായി വര്‍ഗീയ കലാപങ്ങളും നടന്നു.

പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ബാബറുടെ ഗവര്‍ണര്‍. ആ കാലഘട്ടത്തില്‍ മീര് ബാഖിയാണ് അയോധ്യയില്‍ ബാബരി മസ്ജിദ് പണികഴിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെ, ഈ പള്ളി സ്ഥിതി ചെയ്യുന്നത് ശ്രീരാമന്‍ ജനിച്ച സ്ഥലത്താണ് എന്ന അവകാശവാദം ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയില്‍ തുടരുന്നതിനിടെ പള്ളിക്കകത്ത് ശ്രീരാമന്റെ വിഗ്രഹം പ്രത്യക്ഷപ്പെടുകയും പിന്നീട് ബാബരി പള്ളി ഒരു തര്‍ക്ക മന്ദിരമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

എന്തുതന്നെയായാലും, 1992 ഡിസംബര്‍ ആറിന് തീര്‍ത്ത ആ രക്തകളങ്കത്തിന്റെ ഉണങ്ങാത്ത പാടുകള്‍ ഇന്നും പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഭാരതത്തെ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവസാനിക്കാത്ത യുദ്ധമായി മാറി ബാബരി മസ്ജിദും രാമക്ഷേത്ര നിര്‍മ്മാണവും. പൊലീസും മറ്റ് സുരക്ഷാസേനയും നോക്കുകുത്തികളായി നിന്ന കലാപങ്ങളില്‍ രണ്ടായിരത്തോളം പേരാണ് ഇന്ത്യയൊട്ടാകെ കൊല്ലപ്പെട്ടത്.

എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയുടെ സമാപനമായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തത്. ലോകം മുഴുവന്‍ പേരുകേട്ട മതേതര ഭാരത സങ്കല്‍പത്തിന് ആഴത്തിലേറ്റ മുറിവായിരുന്നു അത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു അശോക് സിംഗാള്‍. അദ്ദേഹം മരണപ്പെട്ടത് കഴിഞ്ഞ മാസം അവസാനമാണ്. ബാബരി തകര്‍ത്തത്തിലൂടെ യഥാര്‍ത്ഥത്തില്‍ അവിടെ തകര്‍ന്നു വീണത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്, ഒരുപാടു നാളത്തെ കഠിനപ്രയത്‌നത്തിന്റെ ഭാഗമായി നമ്മള്‍ തീര്‍ത്തെടുത്ത ഭരണഘടനയാണ്. നമ്മള്‍ ഓമനിച്ച് വളര്‍ത്തിയ സര്‍വമത ഐക്യ സംസ്‌കാരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button