ദുബായ് : അബുദാബിയിലുടനീളം തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ ആയിരക്കണക്കിന് യുവാക്കൾ ഒന്നിച്ചു ചേർന്നു. അന്താരാഷ്ട്ര വോളന്റിയർ ദിനമായ ഡിസംബർ അഞ്ചിന് റിറ്റ്സ്-കാൾട്ടൺ ഗ്രാൻഡ് കനാലിൽ നടന്ന ഹൃദയസ്പർശിയായ സംരംഭത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.
അബുദാബി വോളണ്ടിയർമാരുടെ 2020 ഫോറത്തിന്റെ ഭാഗമായിരുന്നു പരിപാടി. അബുദാബിയിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് ഭക്ഷണപ്പൊതികൾ നൽകിയത്. മാവുകൾ, പഞ്ചസാര, ജ്യൂസ്, ബീൻസ്, പാസ്ത തുടങ്ങിയ സാധനങ്ങൾ അടങ്ങിയതായിരുന്നു ബോക്സ്.
ഓരോ വ്യക്തികളെയും സമൂഹങ്ങളും നന്നായി പരിപാലിക്കുന്ന ഒരു ദിവസമാണ് ഇതെന്ന് സാമൂഹ്യ വികസന വകുപ്പ് മന്ത്രി ഹെസ്സ ബിന്ത് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത് അതുകൊണ്ട് ഇത് ഒരു നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. സഹായ പ്രവർത്തനങ്ങൾക്കൊപ്പം വിവിധ പരിപാടികളും സംഘടന ആവിഷ്കരിച്ചു.
Post Your Comments